മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ്സ് (CAP) തീയതികൾ പ്രഖ്യാപിച്ചു.

  • പി.ജി (PGCAP): ഒന്നാം അലോട്ട്‌മെൻ്റ് ജൂൺ 17-ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെൻ്റ് ലഭിക്കുന്നവർ ജൂൺ 17 മുതൽ 20 വരെ നിർബന്ധിത ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. രണ്ടാം അലോട്ട്‌മെന്റ് ജൂൺ 24-ന് വരും.
  • യു.ജി (FYUGP – നാല് വർഷ ബിരുദം): ട്രയൽ അലോട്ട്‌മെന്റ് ജൂൺ 17-ന് പ്രസിദ്ധീകരിക്കും. ഓപ്ഷനുകളിൽ മാറ്റം വരുത്താൻ ജൂൺ 17 മുതൽ 19 വരെ (വൈകുന്നേരം 3 മണി വരെ) സമയമുണ്ടാകും. ഒന്നാം അലോട്ട്‌മെന്റ് ജൂൺ 22-ന് വരും. ജൂൺ 22 മുതൽ 26 വരെ ഫീസ് ഒടുക്കാം. ഇരു കോഴ്സുകൾക്കുമുള്ള ക്ലാസുകൾ ജൂലൈ 1-ന് ആരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *